തന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍: സരിത
തന്റെ നഗ്നദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍.
നഗ്നദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് വ്യക്തമാകുകയായിരുന്നു. കേസന്വേഷണം അവരിലേയ്‌ക്ക് എത്തിയപ്പോഴേയ്‌ക്കും അന്വേഷണം നിലച്ചുപോയെന്നും സരിത സോളാര്‍ കമ്മിഷനില്‍ പറഞ്ഞു.
ഹൈബി ഈഡനുമായി സംസാരിച്ചത് ബിസിനസ് കാര്യങ്ങളല്ല. ആന്റോ ആന്റണി എംപിയെ തനിക്ക് അറിയാം. എന്നാല്‍, സോളാര്‍ ബിസിനസിന്റെ തകര്‍ച്ചയ്‌ക്ക് പിന്നില്‍ രാഷ്‌ട്രീയക്കാരുടെ മുതലെടുപ്പാണോ എന്ന് പറയാനാവില്ലെന്നും സരിത കമ്മിഷനില്‍ വ്യക്‌തമാക്കി.