സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും സോളാര്‍ കമ്മീഷനെ അറിയിക്കുമെന്ന് സരിത എസ് നായര്‍. കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ പറയുമെന്നും സരിതാ നായര്‍ പറഞ്ഞു.
സോളാറുമായി ബന്ധപ്പെട്ട ഇടപാടുകള്‍ കമ്മീഷന് മുന്നില്‍ വ്യക്തമാക്കും എല്ലാം സോളാര്‍ കമ്മീഷനില്‍ തുറന്ന് പറയും സരിത പറഞ്ഞു. അടുത്തമാസം ആറിന് കമ്മീഷന് മുന്നില്‍ മൊഴി നല്‍കും.അട്ടക്കുളങ്ങര ജയിലില്‍ പ്രദീപ് തന്നെ സന്ദര്‍ശിച്ചത് എന്തിനെന്ന് പ്രദീപ് തന്നെ വ്യക്തമാക്കട്ടെയെന്നും സരിത എസ് നായര്‍ പറഞ്ഞു.