സരിത നായര്‍ക്ക് ഒരുലക്ഷം രൂപ സുപ്രീംകോടതി പിഴ ചുമത്തി

ശ്രീനു എസ്
ചൊവ്വ, 3 നവം‌ബര്‍ 2020 (14:58 IST)
സരിത നായര്‍ക്ക് ഒരുലക്ഷം രൂപ സുപ്രീംകോടതി പിഴ ചുമത്തി. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ വയനാട് നിന്നുള്ള സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പിഴ വിധിച്ചത്. സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ നിരന്തരം ഹാജരാകാതെ ഇരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി കോടതി തള്ളിയത്.
 
വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സരിതയുടെ ആവശ്യം. നേരത്തേ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശപ്പട്ടിക തള്ളിയിരുന്നു. സോളാര്‍കേസില്‍ ശിക്ഷിക്കപ്പെട്ടതിനാലായിരുന്നു നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article