മത്സ്യക്കൊട്ടകള്‍ വയ്ക്കാന്‍ പ്രത്യേക സജ്ജീകരണം; വനിതാ മത്സ്യക്കച്ചവടക്കാര്‍ക്കായി സൗജന്യ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി, മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

Webdunia
ശനി, 28 ഓഗസ്റ്റ് 2021 (12:43 IST)
വനിതാ മത്സ്യക്കച്ചവടക്കാര്‍ക്കായി തിരുവനന്തപുരത്ത് സൗജന്യ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. ഫിഷറീസ് വകുപ്പും കെഎസ്ആര്‍ടിസിയും സംയുക്തമായി സമുദ്ര എന്ന പേരിലാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 



മൂന്ന് ലോഫ്‌ളോര്‍ ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഫിഷിങ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറ് മുതല്‍ 10 വരെയാണ് സര്‍വീസുകള്‍ നടത്തുക. 24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാം. മത്സ്യക്കൊട്ടകള്‍ സൗകര്യപ്രദമായി പുറത്തുനിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോള്‍ പ്‌ളാറ്റ്‌ഫോം, മ്യൂസിക് സിസ്റ്റം, റിയര്‍ ക്യാമറ, ക്യാമറിയിലൂടെ നിരീക്ഷിച്ച് ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article