നടിമാരോട് ലൈംഗിക താൽപ്പര്യം കാണിക്കുന്ന മലയാള നടന്മാർ! വെട്ടിത്തുറന്ന് സജിത മഠത്തിൽ

ശനി, 13 ജനുവരി 2018 (10:51 IST)
മലയാള സിനിമ കുറച്ച് കാലമായി വിവാദങ്ങളുടെ പിന്നാലെയാണ്. കസബയെന്ന ചിത്രത്തെ വിമർശിച്ച പാർവതിക്ക് പിന്നാലെ ഇപ്പോൾ മറ്റൊരു വിവാദവും. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പാർവതി അടക്കമുള്ള ചില നടിമാർ വ്യക്തമാക്കുകയും ചെയ്തി‌ട്ടുണ്ട്. 
 
മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താൽപ്പര്യം പ്രകടിപ്പിക്കു‌ന്നവരാണെന്ന് നടി സജിത മഠത്തിൽ. നടന്മാരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത നടിമാരെ സിനിമയിൽ നിന്നും ഒഴിവാക്കുകയാണ് പതിവെന്നും സജിത പറയുന്നു. ഇത് പുതിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ്. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമുള്ള നടിമാർ നേരത്തെയും ഇത്തരം വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളതാണ്. 
 
'വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍ അവസരം നല്‍കാതെ ഒഴിവാക്കുന്ന പതിവും മലയാളത്തിലുണ്ട്'. - സജിത പറയുന്നു.
 
നടന്മാർക്ക് വഴങ്ങാന്‍ തയ്യാറാവാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും പ്രതിഫലം കൂടുതലാണ് എന്നുമൊക്കെ പറഞ്ഞാണ് ഒഴിവാക്കുക. സത്യത്തിൽ അവർ നടന്മാരുടെ ആവശ്യം അംഗീകരിക്കാത്തതാണ് ഇതിനു കാരണം. സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍, അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ് എന്നും സജിത മഠത്തില്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍