കസബ ഇഫക്ട്? സ്ത്രീ വിരുദ്ധത നിറഞ്ഞതാണ് മലയാള സിനിമ!

ശനി, 13 ജനുവരി 2018 (08:43 IST)
സ്ത്രീ വിരുദ്ധതയും തൊഴിലാളി വിരുദ്ധതയും നിറഞ്ഞതാണ് മലയാള സിനിമാലോകമെന്ന് വിദഗ്ദ്ധര്‍. മലയാള സിനിമയെന്നത് ഒരു മായികലോകമാണ്. ഇവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു വരാന്‍ ഒരു നടി ആക്രമിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാവേണ്ടി വന്നത് സഹതാപാര്‍ഹമാണെന്ന് സംവിധായകനും രാജ്യാന്തര ജ്യൂറി അംഗവുമായ ഡോ. ബിജുകുമാര്‍ പറഞ്ഞു. 
 
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിലെ പല മോശമായ സംഭവങ്ങളും പുറത്ത് വന്നു തുടങ്ങി. സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു വരാനും തുടങ്ങി. പക്ഷേ സ്ത്രീകളോടുള്ള സമീപനത്തിലും മനോഭാവത്തിലും മാത്രം ഇപ്പോഴും യാതോരു മാറ്റവും കാണുന്നില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജന്‍ അഭിപ്രായപ്പെട്ടു.  
 
പുരുഷന്മാര്‍ക്ക് മാത്രമേ എന്തും സാധ്യമാകൂ എന്ന ചിന്തയില്‍ നിന്ന് കേരള സമൂഹം ഏറെ മാറിയിട്ടുണ്ടെന്ന് നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി. മലയാള സിനിമയിലെ പുരുഷാധിപത്യം അവസാനിപ്പിക്കാന്‍ ശക്തമായ കാറ്റ് വീശിത്തുടങ്ങിയെന്നും സ്ത്രീകള്‍ കൂടുതല്‍ സജീവം ആകണമെന്നും ഗായിക രശ്മി സതീഷ് പറഞ്ഞു. ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്നിശയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇവർ. 

അടുത്തിടെ മമ്മൂട്ടിച്ചിത്രം കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ്ഗിനേയും കഥാപാത്രത്തേയും വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. ഇതിൽ നിരവധി പേർ പാർവതിക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു. പാർവതിയുടെ നിലപാടിനോട് യോജിക്കുന്നവരാണ് വിദഗ്ധരെന്നാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍