വളര്‍ത്തു നായയ്ക്ക് തീറ്റ കൊടുത്തില്ല; മകനെ പിതാവ് കുത്തിക്കൊന്നു

എ കെ ജെ അയ്യര്‍

തിങ്കള്‍, 17 ഓഗസ്റ്റ് 2020 (10:36 IST)
വീട്ടിലെ പട്ടിക്ക് തീറ്റ കൊടുക്കാതിരുന്ന മകനെ മദ്യപിച്ചു ലക്കുകെട്ട എത്തിയ പിതാവ് കുത്തിക്കൊന്നു. ശ്രീകണ്ഠാപുരം  പയ്യാവൂരിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തി സംഭവം നടന്നത്.
 
പയ്യാവൂര്‍ ഉപ്പുപാടന്ന സ്വദേശി ഷാരോണ്‍ എന്ന പത്തൊമ്പതുകാരനാണ് പിതാവ് സജിയുടെ കുത്തേറ്റു മരിച്ചത്. ശനിയാഴ്ച വൈകിട്ട് മദ്യപിച്ചു വീട്ടിലെത്തിയ സജി വീട്ടിലെ പട്ടിക്ക് ആഹാരം നല്‍കാത്തത് സംബന്ധിച്ച് മകന്‍ ഷാരോണുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനൊടുവില്‍ സജി ഷാരോണിനെ കുത്തിവീഴ്ത്തി.
 
സജിയുടെ ഭാര്യ വിദേശത്തു് നഴ്സാണ്. വീട്ടില്‍  ഇളയ മകന്‍ മാത്രമേ ഈ സമയത്തുണ്ടായിരുന്നുള്ളു. ഗുരുതരമായി പരിക്കേറ്റ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി  വഷളായതിനെ  തുടര്‍ന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഷാരോണ്‍ ജീവന്‍ വെടിഞ്ഞു. സജിയെ പോലീസ് അറസ്‌റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍