സജി കൊലക്കേസ് : 13 പ്രതികള്‍ അറസ്റ്റില്‍

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (19:54 IST)
ബി.എസ്.പി പ്രവര്‍ത്തകന്‍ സജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 13 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്ലാമ്മൂട് കോളനി സജി വിലാസത്തില്‍ സന്തോഷ് സുലജ ദമ്പതികളുടെ മകന്‍ സജി എന്ന 19 കാരനെ കൊല ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെ സജിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്റ്റിഹ്നു ശേഷം ആലപ്പുഴയിലെ മണ്ണഞ്ചേരിയിലെ അംബേദ്ക്കര്‍ കോളനിയിലെ ഒരു വീട്ടില്‍ കഴിയുകയായിരുന്നു പ്രതികള്‍ എല്ലാവരും.
 
രാഷ്ട്രീയ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് ബി.എസ്.പി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ മുമ്പ് നടന്ന ഒരു അടിപിടി കേസിന്‍റെ തുടര്‍ച്ചയാണു മര്‍ദ്ദനവും കൊലപാതകവുമെന്ന് പൊലീസ് കണ്ടെത്തി. 
 
വട്ടപ്ലാമൂട് കോളനി നിവാസി പുതുവല്‍ വിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്‍, കൊച്ചളിയന്‍ എന്ന മണിലാല്‍, മനു, അച്ചു എന്ന പ്രവീണ്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 13 പ്രതികളെയും വളരെ സമര്‍ത്ഥമായാണു പൊലീസ് വലയിലാക്കിയത്.