ഇത് തീക്കളി, പിണറായി വിജയനെ താഴെയിറക്കും: രോഷാകുലയായി പി കെ ശശികല

ബുധന്‍, 2 ജനുവരി 2019 (11:58 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്ത്രീകൾ കയറിയ സംഭവത്തിൽ പ്രതികരണവുമായി പി കെ ശശികല. ശബരിമലയിൽ യുവതികൾ കയറിയത് തീക്കളിയാണെന്നും ഇതിനുള്ള പണി മുഖ്യമന്ത്രി പിണറായി വിജയനു കിട്ടുമെന്നും ശശികല പ്രതികരിച്ചു.
 
സർക്കാരിനു ഒരു നിമിഷം പോലും ഇനി തുടരാൻ അർഹതയില്ല. യുവതികളെ കയറ്റാൻ മുൻ‌കൈ എടുത്ത പിണറായി വിജയനെ സ്ത്രീകൾ താഴെയിറക്കുമെന്നും ശശികല പറഞ്ഞു. വിഷമത്തോടെയാണ് ഞാനിത് പറയുന്നത്. സ്ത്രീകൾ കയറാൻ പാടില്ലായിരുന്നു. ഈ തീക്കളിക്ക് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും ശശികല പറഞ്ഞു.
 
ഇന്ന് പുലർച്ചയെനാണ് ബിന്ദുവും കനക ദുർഗയും ശബരിമല ദർശനം നടത്തിയത്. മഫ്തിയിലും യൂണിഫോമിലുമായി വളരെ കുറവ് പൊലീസുകാര്‍ മാത്രമാണ് ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ഒപ്പമുണ്ടായിരുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍