കളി കാര്യമായി; ജാമ്യം കിട്ടാന്‍ കെട്ടിവെക്കേണ്ടത് 13 ലക്ഷം വീതം

വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:15 IST)
ശബരിമല സ്ത്രീപ്രവശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ അക്രമണങ്ങളും പ്രതിഷെധവും നടത്തിയ സംഭവത്തിൽ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ ഒരാള്‍ കെട്ടിവെക്കേണ്ടത് 13 ലക്ഷം രൂപ. സ്ത്രീകൾക്കെതിരേയും പൊലീസ് നടപടികൾ ആരംഭിച്ചു.
 
പ്രതിഷേധക്കാര്‍ പത്ത് പൊലീസ് വാഹനങ്ങളും 18 കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പമ്പയിലും മറ്റ് സ്ഥലങ്ങളിലുമായി നടന്ന സംഘര്‍ഷങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായിരം കടന്നു.
 
അറസ്റ്റിലായവരില്‍ 1500 ഓളം പേരെ ഇതിനോടകം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലും പ്രതികള്‍ക്ക് വേണ്ടിയുള്ള റെയ്ഡും പരിശോധനകളും തുടരും. നിലയ്ക്കലിലും മറ്റും വാഹനം തടഞ്ഞ സ്ത്രീകളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍