കന്യകയാണെങ്കില്‍ മാത്രം പൊലീസില്‍ ജോലി; പരിശോധന നിര്‍ബന്ധമാക്കുന്നു - നിയമം മാറ്റില്ലെന്ന് അധികൃതര്‍!
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:06 IST)
ഇന്തോനേഷ്യന്‍ വനിതാ പൊലീസില്‍ ചേരണമെങ്കില്‍ കന്യകയായിരിക്കണമെന്ന നിബന്ധന വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. പൊലീസ് റിക്രൂട്ട്മെന്റിലാണ് വനിതകള്‍ കന്യകമാരാണോ എന്ന പരിശോധന നടത്തുന്നത്.
കന്യകമാരായ യുവതികള്‍ക്ക് മാത്രമാണ് പൊലീസ് റിക്രൂട്ട്മെറ്റില്‍ പങ്കെടുക്കാന്‍ സാധിക്കു. ആദ്യ ഘട്ട ടെസ്‌റ്റുകള്‍ക്കും കായികക്ഷമതാ പരിശോധനകള്‍ക്കും ശേഷമാണ് നിര്‍ണായക കന്യകാത്വ പരിശോധന നടക്കുന്നത്. ഇതില്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളവര്‍ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മെഡിക്കല്‍ പരിശോധനയുടെ ഭാഗമായിട്ടാണ് കന്യകാത്വ പരിശോധ നടത്തുന്നത്. അടിവസ്‌ത്രം അഴിച്ച് പരിശോധിക്കാന്‍ ഉദ്യോഗസ്ഥയും ഉണ്ടാകും. കന്യകയാണെന്ന് തെളിഞ്ഞാല്‍ മാത്രമെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ.
കന്യകയായതു കൊണ്ടു മാത്രം ജോലി ലഭിക്കണമെന്നില്ല. കാഴ്ച്ചയില്‍ സുന്ദരികളും ആയിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട്.
അതേസമയം, ഇന്തോനേഷ്യന്‍ പൊലീസിന്റെ ചട്ടങ്ങള്‍ക്ക് എതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റാന്‍ കഴിയില്ല എന്ന നിലപാടിലാണ് അധികൃതരുള്ളത്.