ശബരിമല: കുംഭമാസ പൂജയ്ക്ക് വെര്‍ച്വല്‍ ക്യൂവിലൂടെ എത്തുന്നവര്‍ക്ക് മാത്രം പ്രവേശനം

എ കെ ജെ അയ്യര്‍
ബുധന്‍, 10 ഫെബ്രുവരി 2021 (14:48 IST)
ശബരിമല: ശബരീശ സന്നിധിയില്‍ കുംഭമാസ പൂജയ്ക്ക് പോലീസിന്റെ വെച്ചവള്‍ ക്യൂ വഴി ബുക്ക് ചെയ്ത എത്തുന്ന ഭക്തര്‍ക്ക് മാത്രം പ്രവേശനം നല്‍കാന്‍ തീരുമാനമായി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നുമാണ് ധാരണ.
 
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ പോലെ പമ്പയിലും സന്നിധാനത്തിലും ആരെയും അനുവദിക്കേണ്ടതില്ല എന്നും തീരുമാനിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. മണ്ഡല കാലത് പ്രതിദിനം ഏഴായിരം പേര്‍ക്കായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. നിലവില്‍ തീര്‍ത്ഥാടകരുടെ എന്നതില്‍ വകുപ്പുകള്‍ തമ്മിലുള്ള വ്യത്യാസമാണ് തീരുമാനം മുഖ്യമന്ത്രിയുടെ അനുമതിക്കായി വിടാന്‍ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article