തുലാമാസ പൂജകള്‍ക്കായി ശബരിമലനട 16 നു വൈകിട്ടു തുറക്കും

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (16:37 IST)
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തുലാ മാസ പൂജകള്‍ക്കായി ശബരീശനട പതിനാറാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. 17 നു രാവിലെ അഞ്ചര മണിക്ക് നെയ്യഭിഷേകവും ആരംഭിക്കും. 19 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാവുകയുള്ളു. 
 
പതിനേഴിനു രാവിലെ എട്ടു മണിക്ക് പുതിയ ശബരിമല മേല്‍ശാന്തിയേയും മാളികപ്പുറം മേല്‍ശാന്തിയേയും കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പു നടക്കും. പതിനെട്ടിനു വൈകിട്ട് അഷ്ടബന്ധകലശ ചടങ്ങുകള്‍ ആരംഭിക്കും. 
 
19 നു ബിംബശുദ്ധി, ജലദ്രോണി, കലശ പൂജ എന്നിവയും ഉണ്ടായിരിക്കും. ഇരുപതാം തീയതി വെളുപ്പിനു തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ അഷ്ടബന്ധ കലശം നടക്കും. ഇതേ മുഹൂര്‍ത്തത്തില്‍ തന്നെ മാളികപ്പുറത്തും അഷ്ടബന്ധകലശം നടക്കും. 21 വെള്ളിയാഴ്ച രാത്രി 10 നു ഹരിവരാസനത്തോടെ നടയടയ്ക്കും. 
Next Article