ശബരിമലയുടെ വരുമാനം 100 കോടിയിലേക്ക്; കഴിഞ്ഞ വര്‍ഷത്തെക്കാൾ 36 കോടിയുടെ അധികവരുമാനം

തുമ്പി ഏബ്രഹാം

വെള്ളി, 13 ഡിസം‌ബര്‍ 2019 (14:38 IST)
ശബരിമലയുടെ വരുമാനം നൂറ് കോടി രൂപയിലേക്ക്. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 91,8403187 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36 കോടിയുടെ അധികവരുമാനമാണ് ശബരിമലയിലുണ്ടായത്.

43 കോടി രൂപ അപ്പം,അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. കാണിക്കയിലെ വരുമാനം 31 കോടിരൂപയാണ്. ബുധനാഴ്ച മാത്രം ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ കാണിക്കയിലെത്തി. ഏഴ് കോടിയുടെ നാണയങ്ങളാണ് എണ്ണിത്തീര്‍ക്കാനുള്‌ളത്.
 
നാണയങ്ങള്‍ തരംതിരിച്ച് എണ്ണിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ നാണയങ്ങള്‍ തൂക്കി മൂല്യം നിര്‍ണയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡലും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണം..പ്രതിദിനം 60000 ഭക്തരാണ് ശബരിമല ദര്‍ശനം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍