ശബരിമല: വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Webdunia
വ്യാഴം, 10 ജനുവരി 2019 (09:44 IST)
തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജി ഉൾപ്പെടെയുള്ള ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 
 
നിലവിലെ അവസ്ഥയില്‍ സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പട്ട ഹർജിയും ഇതിലുണ്ട്.
 
പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. തമിഴ്‌നാട് ബസുകള്‍ക്ക് പമ്പയ്ക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article