ശബരിമലയില്‍ നാളികേരം എറിയുന്നതിനിടെ തീര്‍ത്ഥാടകന് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 4 ജനുവരി 2024 (18:16 IST)
ശബരിമലയില്‍ നാളികേരം എറിയുന്നതിനിടെ തീര്‍ത്ഥാടകന് പരിക്ക്. കൊല്ലം, പരവൂര്‍, പുതുക്കുളം കൃഷ്ണ തീര്‍ത്ഥത്തില്‍ ലീജു(38) വിനാണ് പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റത്. 
 
ലീജുവിനെ സന്നിധാനം ഗവണ്‍മെന്റാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ പതിനെട്ടാം പടി കയറാനായി ലീ ജു നാളികേരം ഉടച്ച് തിരിയുമ്‌ബോള്‍ മറ്റൊരാള്‍ എറിഞ്ഞ തേങ്ങ തലയില്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍