ശബരിമലയില്‍ വന്‍ തിരക്ക്; വെര്‍ച്ചല്‍ ക്യൂ വഴി ഇന്നലെ ബുക്ക് ചെയ്തത് 90,000 പേര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 8 ഡിസം‌ബര്‍ 2023 (15:46 IST)
ശബരിമലയില്‍ വന്‍ തിരക്ക്. വെര്‍ച്ചല്‍ ക്യൂ വഴി ഇന്നലെ ബുക്ക് ചെയ്തത് 90,000 പേരാണ്. തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ പമ്പയില്‍ നിന്ന് ശരണപാതയിലൂടെ വരുന്ന തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായാണ് സന്നിധാനത്തേയ്ക്ക് കടത്തി വിടുന്നത്.
 
സ്പോട്ട് ബുക്കിങിലൂടെയും തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേയ്ക്ക് എത്താം. 10,000 തീര്‍ത്ഥാടകര്‍ക്കാണ് ഒരു ദിവസം സ്പോട്ട് ബുക്കിങ്ങുള്ളത്. എന്നാല്‍ അധിലധികം ആളുകള്‍ എത്തുന്നുണ്ടെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍