മണ്ഡലകാല ഉത്സവം: കച്ചവടക്കാര്‍ ആവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 നവം‌ബര്‍ 2023 (11:00 IST)
മണ്ഡലകാല ഉത്സവത്തിന് കച്ചവടക്കാര്‍ ആവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി. സൂക്ഷ്മ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീര്‍ഥാടകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും.
 
സ്റ്റീല്‍, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങള്‍ക്കും കളക്ടര്‍  നില നിശ്ചയിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറില്‍ കൂടുതല്‍ കൈവശം വക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല. വിപണിയില്‍ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നാല് സ്‌ക്വാഡുകള്‍ ശബരിമലയില്‍ തയ്യാറാണ്.  മുദ്ര പതിക്കാത്ത അളവുപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article