പുകവലി നിര്‍ത്തിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം കുറയുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 നവം‌ബര്‍ 2023 (09:36 IST)
പുകവലി നിര്‍ത്തിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം കുറയുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസ്റ്റിലും ചേര്‍ന്നാണ് പഠനം നടത്തിയത്. ഐഡിഎഫിന്റെ കണക്ക് പ്രകാരം ലോകത്ത് 537 മില്യണിലധികം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ്.
 
ആളുകള്‍ മരിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒന്‍പതാമത്തെ കാരണമാണ് പ്രമേഹം. പുകവലി ഒഴിവാക്കുന്നത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റേയും ആരോഗ്യത്തിന് മാത്രമല്ല പ്രമേഹം വരാതിരിക്കാനും സഹായിക്കുമെന്ന് ഐഡിഎഫിന്റെ പ്രസിഡന്റ് അഖ്തര്‍ ഹുസൈന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍