തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു
വെള്ളി, 27 ജനുവരി 2017 (11:12 IST)
റഷ്യന്‍ സ്വദേശിയായ ആള്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ആണ് സംഭവം. കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയാണ് റഷ്യക്കാരനായ ഡാനിയേല്‍ (50) ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുംബൈയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ഇയാള്‍ കെട്ടിടത്തില്‍ നിന്നു ചാടുന്നത് കണ്ടിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.