തൊഴിലുറപ്പ് പദ്ധതി: വര്‍ധിപ്പിച്ച വേതനം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍, കൂടുതല്‍ വേതനം ഹരിയാനയില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 മാര്‍ച്ച് 2024 (12:44 IST)
തൊഴിലുറപ്പ് പദ്ധതിയില്‍ വര്‍ധിപ്പിച്ച വേതനം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരും.  കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് വേതനം ഉയര്‍ത്തി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രില്‍ ഒന്നിനാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. കേരളത്തിലെ തൊഴിലാളികള്‍ക്ക് 333ല്‍ നിന്ന് 13 രൂപ വര്‍ധിപ്പിച്ച് 346 രൂപയാക്കി. പുതുക്കിയ നിരക്കുപ്രകാരം ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് ഹരിയാനയിലാണ്. 374 രൂപയാണ് വേതനം. ഏറ്റവും കുറവ് അരുണാചല്‍പ്രദേശിലും നാഗാലാന്‍ഡിലുമാണ്. 234 രൂപയാണ് വേതനം.
 
സംസ്ഥാനം, പുതുക്കിയ നിരക്ക്, പഴയ നിരക്ക് ബ്രാക്കറ്റില്‍, എന്ന ക്രമത്തില്‍: ആന്ധ്രപ്രദേശ്  300 രൂപ (272 രൂപ), അരുണാചല്‍പ്രദേശ്  234 (224), അസം  249 (238), ബീഹാര്‍- 245 (228), ഛത്തീസ്ഗഡ്  243 (221), ഗോവ  356 (322), ഗുജറാത്ത്  280 (256), ഹരിയാന  374 (357), ഹിമാചല്‍പ്രദേശ്  236, 295 (224, 280), ജമ്മുകശ്മീര്‍  259 (244), ലഡാക്ക്  259 (244), ഝാര്‍ഖണ്ഡ്  245 (228), കര്‍ണാടക  349 (316), കേരളം  346 (333), മധ്യപ്രദേശ്  243 (221), മഹാരാഷ്ട്ര  297 (273), മണിപ്പൂര്‍  272 (260), മേഘാലയ  254 (238), മിസോറാം  266 (249), നാഗാലാന്‍ഡ്  234 (224), ഒഡീഷ  254 (237), പഞ്ചാബ്  322 (303), രാജസ്ഥാന്‍  266 (255), സിക്കിം  249, 374 (236, 354), തമിഴ്‌നാട്  319 (294), തെലങ്കാന  300 (272), ത്രിപുര  242 (226), ഉത്തര്‍പ്രദേശ്  237 (230), ഉത്തരാഖണ്ഡ്  237 (230), പശ്ചിമ ബംഗാള്‍  250 (237), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍  329, 347 (311, 328), ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു  324 (297), ലക്ഷദ്വീപ്  315 (304), പുതുച്ചേരി  319 (294).

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍