റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് സി പി എം ജനപ്രതിനിധികളുടെ ഉപവാസം കോട്ടയത്ത് തുടങ്ങി. സി പി എം കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ സത്യഗ്രഹം നടത്തുന്നത്.
അവധി വ്യാപാരം നിര്‍ത്തലാക്കുക, വിലസ്ഥിരത ഫണ്ട് വിനിയോഗിക്കുക, ഫിനിഷ്ഡ് റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി പി എം ഉപവാസസമരം നടത്തുന്നത്.
ഉപവാസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്തു. ആസിയാന്‍ കരാര്‍ വന്നതോടെയാണ് കര്‍ഷകരുടെ ദുരിതം തുടങ്ങിയതെന്നും അന്ന് സി പി എമ്മിനൊപ്പം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സമരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.