കണ്ണൂര്‍ പേരാവൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു; തലയിലും വയറ്റിലും വെട്ടേറ്റ സുകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (18:54 IST)
കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടുക്കാപാലം ആർ എസ്​ എസ്​ മണ്ഡലം കാര്യവാഹക്​ പാലക്കാവ്​ സുകേഷിനാണ്​ വെ​ട്ടേറ്റത്​. ഉച്ചക്ക്​ ഒന്നരയോടെ ആയിരുന്നു സംഭവം.
 
തലയിലും കൈയിലും വയറിലുമാണ് സുകേഷിന് വെട്ടേറ്റത്. ഇയാളെ, തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുക്കാപാലത്ത്​ സുഹൃത്തിന്റെ വീടുപണിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ്​ സുകേഷിന് വെട്ടേറ്റത്.
 
അക്രമിസംഘം വീടിനു നേരെ ബോംബെറിഞ്ഞ്​ പരിസരത്ത്​ ഭീതി പടർത്തിയ ശേഷം സുകേഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. സുകേഷി​ന്റെ സുഹൃത്തുക്കളായ സന്തോഷ്​, ദീപേഷ്​, അരുൺ എന്നിവർക്ക്​ ഇരുമ്പുവടികൊണ്ടുള്ള മർദനമേറ്റു.
Next Article