സംസ്ഥാനത്ത് നാളെ ആര്‍എസ്എസ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ മാത്രം ആഹ്വാനം പിന്നീട് സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍
ഇതേ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന പിഎച്ച്ഡി കോഴ്സ് വര്‍ക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെയും അഡ്മിഷന് കമ്മിറ്റിയുടെയും യോഗം മാറ്റി. സുവോളജിയുടെ ഡോക്ടറല്‍ കമ്മിറ്റി യോഗവും മാറ്റി.