ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മറ്റൊരു രൂപമാണ് ആർഎസ്എസ്: കോടിയേരി

വെള്ളി, 16 ഒക്‌ടോബര്‍ 2015 (11:55 IST)
ആർഎസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മറ്റൊരു രൂപമാണ് ആർഎസ്എസ് എന്ന സംഘടന. പട്ടികജാതി പട്ടിക വർഗക്കാരെ ആണ് ആർഎസ്എസ് അടുത്തതായി ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു.

പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തകപ്രകാശനം നടത്തിയ ചടങ്ങിലെ സംഘാടകനും ബിജെപി നേതാവുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ നടന്ന സംഭവം വ്യക്തമാക്കുന്നത്. ആർഎസ്എസിന്റെ അസഹിഷ്ണതുയാണ്. രാജ്യത്ത് ഫാസിസം വളര്‍ത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

 

വെബ്ദുനിയ വായിക്കുക