തദ്ദെശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയത്തിന് കാരണം ധനമന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസാണെന്ന് ആര് എസ് പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. തദ്ദെശ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം ബാര്‍ കോഴ തന്നെയാണ്. വിഷയത്തില്‍ മാണി എന്തൊക്കെ പറഞ്ഞാലും ജനത്തിന് പ്രതിഷേധമുണ്ടെന്നും അസീസ് പറഞ്ഞു.
ബാര്‍ കോഴക്കെസില്‍ മാണി എന്തെക്കെ ന്യായം പറഞ്ഞാലും ജനത്തിന് ശക്തമായ രീതിയില്‍ പ്രതിഷേമുണ്ട്. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം മാണി എടുക്കേണ്ടിയിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫില്‍ യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ല. മുന്നണി മര്യാദ വെച്ചാണ് ഇത്രയും നാള് മിണ്ടാതിരുന്നത്. ഇങ്ങനെ വന്നാല്‍ എല്ലാവരും മുങ്ങുമെന്നും
അസീസ് പറഞ്ഞു.
ബാര്‍ കോഴക്കെസില്‍ മാണി തെറ്റു ചെയ്തിരുന്നുവെങ്കില്‍ തിരിച്ചുവരാന്‍ സമയമുണ്ടായിരുന്നു. പാലയല്ല കേരളമെന്ന് മാണി മനസിലാക്കണമെന്നും ആര് എസ് പി സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.