കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (17:29 IST)
കുണ്ടറയ്ക്കടുത്ത്‌ വരട്ടുചിറയിലെ കൊച്ചുമണ്ടയ്ക്കാട്‌ ദേവീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പതിനായിരം രൂപ മോഷണം പോയതായി പരാതി. കേരളപുരത്തെ എസ്‌എന്‍ഡിപി യോഗം ശാഖയുടെ അധീനതയിലുള്ളതാണീ ക്ഷേത്രം.

കഴിഞ്ഞ ദിവസം രാത്രി പൂജയ്ക്ക്‌ ശേഷം നട അടച്ച്‌ പോയ ക്ഷേത്രം ശാന്തി പുലര്‍ച്ചെ ക്ഷേത്രത്തില്‍ നടതുറക്കുന്നതിനായി എത്തിയപ്പോഴാണ്‌ വഞ്ചികള്‍ മോഷണം പോയത്‌ അറിഞ്ഞത്‌. ദേവീ ക്ഷേത്രത്തിലെയും ഗണപതികോവിലിനു മുന്നിലും ഉണ്ടായിരുന്ന വഞ്ചികളില്‍ നിന്നാണു പണം നഷ്ടപ്പെട്ടത്‌. വഞ്ചി മോഷണം സംബന്ധിച്ച്‌ കുണ്ടറ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സ്ഥിരം വഞ്ചി മോഷ്ടാക്കള്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം എന്നറിയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.