നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണെന്ന് അറിയാമോ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 നവം‌ബര്‍ 2022 (08:42 IST)
റോഡുകളില്‍ അടയാളപ്പെടുത്തുന്ന സിഗ് സാഗ് ലൈനുകള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ല. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകള്‍ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. 
 
ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരയ്ക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article