സംസ്ഥാനത്ത് അപകടനിരക്ക് കുറയുന്നു

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (19:19 IST)
സംസ്ഥാനത്ത് റോഡപകട നിരക്കുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. അടുത്തകാലത്തായി ഏറ്റവും കുറഞ്ഞ അപകട നിരക്കുണ്ടായത് 2015 നവംബറില്‍ ആയിരുന്നു - 3019 മാത്രം.

ട്രാഫിക് നിയമങ്ങള്‍ കര്‍ക്കശമാക്കിയതാണ് അപകടങ്ങള്‍ കുറയാന്‍ കാരണമെന്നാണു ട്രാഫിക് ചുമതലയുള്ള എ.ഡി.ജി.പി അരുണ്‍ കുമാര്‍ സിന്‍ഹ പറയുന്നത്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2015 നവംബര്‍ മാസത്തില്‍ ട്രാഫിക് നിയമലംഘനം നടത്തിയ 3,72,278 പേര്‍ക്കെതിരെയാണു നടപടി എടുത്തത്. ഇതിലൂടെ 5,06,99,600 രൂപ പിഴ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചു.