കലാഭവന്‍ മണിയെന്ന നടന്‍ ചാലക്കുടിക്കാര്‍ക്ക് മാത്രമായിരുന്നില്ല, മലയാളികള്‍ക്കൊക്കെ ജീവനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ നിന്നും മുക്തനാകാന്‍ മലയാളികള്‍ക്ക് കുറച്ച് സമയം വേണ്ടിവന്നിരുന്നു. മണി ഇനി ജീവിച്ചിരിപ്പില്ല എന്ന സത്യം തിരിച്ചറിയാനും അതിനോട് പൊരുത്തപ്പെടാനും കഴിയാത്തവര്‍ ഇപ്പോഴുമുണ്ട്.
രാമക്ര്ഷ്ണന്റെ വാക്കുകള്‍:
അറം പറ്റിയ വാക്കുകൾ '.. പാവം ചാലക്കുടി യെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! സ്മരണകൾ ധാരാളം നടക്കുന്നുണ്ട്. ചേട്ടന്റെ വേർപാടിനു ശേഷം തിരുവനന്തപുരം നഗരത്തിൽ കലാഭവൻ മണി റോഡ് നിലവിൽ വന്നു.അതു പോലെ ചാലക്കുടിയിൽ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ പേരിട്ടിരുന്നു എങ്കിൽ !!!ഇതിനു പിന്നിലും ചിലരുടെ കറുത്ത കരങ്ങൾ ഉണ്ടത്രെ! ആരെന്തു കാണിച്ചാലും മണി ചേട്ടന് ചാലക്കുടി ജീവനാ... "ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല"