അത് നടക്കില്ല, പ്രിയദര്‍ശന് കാര്യമറിയാം!

ശനി, 17 മാര്‍ച്ച് 2018 (09:58 IST)
ആര്‍ എസ് എസിന്‍റെ ചരിത്രം സിനിമയാകുന്നുവെന്നും സംവിധാനം പ്രിയദര്‍ശന്‍ ആണെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ട്രോള്‍ ഗ്രൂപ്പുകളിലാണ് ഇത് അധികമായും പ്രചരിക്കുന്നത്. എന്നാല്‍, ഇത്തരമൊരു സിനിമയെ കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. തന്റെ അരിവില്‍ ഇങ്ങനെയൊരു സിനിമയില്ലെ പ്രിയന്‍ സൌത്ത്‌ലൈവിനോട് പറഞ്ഞു. 
 
‘എന്റെ അടുത്ത പടത്തില്‍ നായകന്‍ അക്ഷയ് കുമാര്‍ തന്നെ. അത് ചിലപ്പോള്‍ അടുത്ത വര്‍ഷം നടന്നേക്കും. പക്ഷെ, അതിന് ആര്‍എസ്എസ് ചരിത്രവുമായി ബന്ധമൊന്നുമില്ല. ഞാന്‍ ബോളിവുഡില്‍ ചെയ്തിട്ടുള്ളതെല്ലാം കച്ചവട സിനിമകളാണ്. ആര്‍എസ്എസ് ചരിത്രം പറയുന്നൊരു സിനിമ ചെയ്യേണ്ട കാര്യമെനിക്കില്ല’ – പ്രിയദര്‍ശന്‍ പറഞ്ഞു.
 
ആര്‍ എസ് എസ് ചരിത്രം പറയുന്ന സിനിമ ചെയ്താല്‍ കച്ചവട മൂല്യം ഇല്ലാതാകുമോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഏതായാലും അക്ഷയ് കുമാറിനെ വെച്ച് ആര്‍ എസ് എസിന്റെ കഥ പറയുന്ന ചിത്രം ചെയ്യു‌ന്നില്ലെന്ന് വ്യക്തമാക്കിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇതൊരു സങ്കടവാര്‍ത്തയാകുമെന്ന് സാരം.
 
കഴിഞ്ഞ കുറേ മാസങ്ങളിലായി വിജയേന്ദ്രപ്രസാദും സംഘവും ഈ പ്രൊജക്ടിന്‍റെ ഗവേഷണത്തിലാണ്. ആര്‍ എസ് എസ് ചരിത്രവും ഹെഡ്ഗേവാറിന്‍റെയും മാധവ് സദാശിവ് ഗോള്‍വല്‍ക്കറിന്‍റെയും ജീവിതവുമൊക്കെ പഠിക്കുന്ന തിരക്കിലാണ് ഈ ടീം. കര്‍ണാടകയിലെ ബി ജെ പി നേതാവ് ലാഹരി വേലുവും അദ്ദേഹത്തിന്‍റെ സഹോദരന്‍ മനോഹര്‍ നായിഡുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നായിരുന്നു വാര്‍ത്ത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍