#മീടൂ ആരോപണങ്ങള്‍ രാജ്യമാകെ പടര്‍ന്നുപിടിക്കുമ്പോള്‍ നടി രേവതിയുടെ പുതിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം രാത്രിയില്‍ ഒരു പതിനേഴുകാരി പെണ്‍കുട്ടി തന്‍റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചു എന്നും ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു എന്നുമാണ് രേവതി വെളിപ്പെടുത്തിയിരിക്കുന്നത്.
WCC അംഗങ്ങളുടെ വാര്‍ത്താസമ്മേളനത്തിലാണ് രേവതി ഇക്കാര്യം പറഞ്ഞത്. #മീടൂ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നതായി ദീദി ദാമോദരന്‍ പറഞ്ഞു. WCC നടത്തിയ വാര്‍ത്താസമ്മേളനം #മീടൂവിനേക്കാള്‍ വലിയ കാര്യമാണെന്നും എന്നാല്‍ സമീപഭാവിയില്‍ തന്നെ അത്തരം കാര്യങ്ങളും പുറത്തുവരുമെന്നും ദീദി ദാമോദരന്‍ അറിയിച്ചു.