നല്ല സിനിമ ഗോവിന്ദചാമി ചെയ്താലും കാണും! - നല്ല ന്യായീകരണം

തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (11:27 IST)
നല്ല സിനിമ ഇനി ഗോവിന്ദച്ചാമി ചെയ്താലും കാണുമെന്ന് പറയുന്ന സിനിമാ പ്രേമികൾ എന്തുകൊണ്ട് മായാനദി കാണുന്നില്ലെന്ന് രശ്മി നായർ. സിനിമ സംവിധായകന്‍റെ കലയാണ്‌, സിനിമ അതില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് തൊഴിലാളികളുടെ കലയാണ്‌, നിര്‍മാതാവിന്‍റെ ചോറാണ് എന്നൊക്കെ പറയുന്നവർ എന്തുകൊണ്ടാണ് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി കാണാത്തതെന്നും രശ്മി ചോദിക്കുന്നു.
 
രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
രണ്ടു സിനിമകള്‍
 
ആദ്യത്തേതിലെ നായകന്‍ കൂട്ടബലാല്‍സംഗ കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്നു . അപ്പോള്‍ റിലീസാകുന്ന സിനിമ കുറ്റാരോപിതനോടുള്ള ജനപിന്തുണ ആയി വ്യാഖ്യാനിക്കപ്പെടും അല്ലെങ്കില്‍ അതിനുവേണ്ടി ബോധപൂര്‍വം ശ്രമിക്കും എന്ന് മനസിലാക്കിയ നിലപാടുള്ള മനുഷ്യര്‍ സിനിമ കാണില്ല എന്ന് പറയുന്നു. അതങ്ങനെ തന്നെ "ജനകീയ കോടതി" ആയി പ്രതിയുടെ വക്താക്കള്‍ പറയുകയും ചെയ്തു. സിനിമ സംവിധായകന്‍റെ കലയാണ്‌ സിനിമ അതില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് തൊഴിലാളികളുടെ കലയാണ്‌ നിര്‍മാതാവിന്‍റെ ചോറാണ് സിനിമയെ സിനിമയായി മാത്രം കാണണം നല്ല സിനിമ ഗോവിന്ദചാമി ചെയ്താലും കാണും എന്ന് തുടങ്ങി നൂറുകണക്കിന് വാദങ്ങള്‍ നിരത്തുന്നു മറുപക്ഷം.
 
രണ്ടാമത്തെ സിനിമയുടെ സംവിധായകന്‍ നിലപാടുള്ളവന്‍ ആണ് ഭാര്യയെ വ്യക്തിയായി അംഗീകരിക്കുന്നവന്‍ ആണ് . സഹപ്രവര്‍ത്തകയുടെ അരയിലെ ബെല്‍റ്റിനുള്ളില്‍ പിടിച്ചു സ്വന്തം ശരീരത്തില്‍ ചേര്‍ത്ത് നിര്‍ത്തി നീ ഒരാഴ്ച നേരെ നടക്കില്ല എന്ന റേപ്ഭീഷണി മുഴക്കി കുണ്ടിയും കുലുക്കി സ്ലോമോഷനില്‍ നടന്നുപോകുന്ന അശ്ലീല താര പരിവേഷ ആണത്തത്തെ നേര്‍ക്കുനേര്‍ നിന്ന് ആദ്യമായി മുഖ്യധാരാ സിനിമയിലെ സ്ത്രീകള്‍ വിമര്‍ശിക്കുന്നു അവരില്‍ ഒരാളാണ് സംവിധായകന്‍റെ ഭാര്യ. തങ്ങള്‍ ഇതുവരെ കയ്യടക്കി വച്ച സൌഭാഗ്യങ്ങള്‍ മുഴുവന്‍ കൈവിട്ടു പോകുമോ ഈ സ്ത്രീകള്‍ ഇനി നിന്ന്തരില്ലേ എന്ന പേടിയില്‍ അവരെ നിരന്തരം ആക്രമിക്കുന്ന പൊട്ടന്‍ഷ്യല്‍ ക്രിമിനല്‍ സംഘം ഈ സിനിമ കാണില്ല എന്ന് തീരുമാനിക്കുന്നു . തൊഴിലാളികള്‍ ഇല്ല നിര്‍മാതാവ് ഇല്ല സംവിധായകന്‍ ഇല്ല മറ്റു നടീനടന്മാര്‍ ഇല്ല സിനിമയെ സിനിമയായി കാണില്ല.
 
ആദ്യ സിനിമ കാണും എന്ന് പറഞ്ഞതും രണ്ടാമത്തത് കാണില്ല എന്ന് പറയുന്നതും ഒരേ ആള്‍ക്കാര്‍ തന്നെ പെണ്ണിന്‍റെ അരയിലെ ബെല്‍റ്റിനുള്ളില്‍ കയ്യിട്ടു ചേര്‍ത്ത് പിടിക്കുന്നതും അഹങ്കാരിയായ പെണ്ണിനെ ബലാല്‍സംഗം ചെയ്തു വീഡിയോ എടുത്തു മര്യാദ പഠിപ്പിക്കുന്നതും ആണ് "ആണത്തം" എന്ന് കരുതുന്ന പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍. ആദ്യത്തേത് കാണില്ല എന്ന് പറഞ്ഞതും രണ്ടാമത്തത് കാണും എന്ന് ഇപ്പോള്‍ പറയുന്നതും ഒരേ കൂട്ടരാണ് ഒരേ നിലപാടാണ് അന്നും ഇന്നും ആണും പെണ്ണും തുല്യരാണ് ആക്രമിക്കാനോ സംരക്ഷകര്‍ ആകാനോ വരരുത് തനിക്കുള്ള അവകാശങ്ങള്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന ബോധ്യമുണ്ടാകണം എന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍.
 
തൊഴിലാളികള്‍ക്ക് ഒക്കെ ശമ്പളം കിട്ടിക്കാണും നഷ്ടവും ലാഭവും സഹിക്കാന്‍ നിര്‍മാതാവും തയ്യാറാവണം അതൊന്നും കൊണ്ടല്ല മായാനദി കാണും കാണണം എന്ന് പറയുന്നത്. സിനിമ കലയാണ്‌ കല സമൂഹത്തെ നിര്‍മിക്കുന്നതാണ് അത് സ്ത്രീവിരുദ്ധമാകുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്ന നിലപാട് തന്നെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍