ദിലീപുമായുള്ള വിവാഹ ശേഷം ഒന്നും ചെയ്യാതെ വീട്ടിലിരുന്നപ്പോഴും തന്റെ സന്തോഷത്തിന് ഒരു കുറവും ഇല്ലായിരുന്നുവെന്ന് മഞ്ജു വെളിപ്പെടുത്തുന്നു. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരികേ വന്നപ്പോഴും സന്തോഷം അങ്ങനെതന്നെയായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു. അന്നും ഇന്നും താൻ സന്തോഷവതിയാണെന്ന് മഞ്ജു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'ജീവിതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോളും പൂര്‍ണ സന്തോഷവതിയായിരുന്നു. ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നില്ല. സിനിമയില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം'- മഞ്ജു പറയുന്നു.