എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ വോട്ടുകുറഞ്ഞ സാഹചര്യത്തിലാണ് എംഎ ബേബി നിലപാട് വ്യക്തമാക്കിയത്.
എംഎല്‍എ ആയി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും ബേബി പറഞ്ഞു. കൊല്ലം ലോക്‌സഭാ മണ്ഡത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ബേബി രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
എംഎ ബേബിയുടെ മണ്ഡലമായ കുണ്ടറയില്‍ 6900ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് എന്‍കെ പ്രേമചന്ദ്രന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പോളിറ്റ്ബ്യൂറോയില്‍ ബേബി തന്റെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇക്കാര്യം ആദ്യം ചര്‍ച്ച ചെയ്യണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.