പുതിയ റേഷന്‍ കാര്‍ഡുകള്‍ ജൂലൈ മാസത്തില്‍ വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അപേക്ഷാ ഫാറം ജനുവരി ഒന്നു മുതല്‍ നല്‍കി തുടങ്ങും. റേഷന്‍ കടകള്‍ വഴിയാണ് അപേക്ഷാ ഫാറങ്ങള്‍ നല്‍കുക. നിലവിലെ കാര്‍ഡുകളുടെ കാലാവധി 2012 ല്‍ അവസാനിച്ചിരുന്നു.
അതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കാനാണു സിവില്‍ സപ്ലൈസ് ഉന്നതതല യോഗത്റ്റില്‍ തീരുമാനമായത്. ഇതിനായി ബാര്‍കോഡുകള്‍ രേഖപ്പെടുത്തി ഫോറങ്ങള്‍ പ്രിന്‍റ് ചെയ്ത് അതാതു താല്ലൂക് സപ്ലൈ ഓഫീസുകള്‍ വഴി റേഷന്‍ കടകളില്‍ എത്തിക്കും.
ഇനി മുതല്‍ റേഷന്‍ കാര്‍ഡ് ഉടമ കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗമായിരിക്കും. എന്നാല്‍ 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വനിതാ അംഗങ്ങള്‍ ഇല്ലെങ്കില്‍ പുരുഷനായിരിക്കും ആ വീട്ടിലെ കാര്‍ഡ് ഉടമ. കാര്‍ഡ് ഉടമയുടെ ഫോട്ടോ പതിപ്പിക്കണം. ഇതിനായി 1500 റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു പ്രാദേശിക ഫോട്ടോയെടുക്ക് കേന്ദ്രവും ക്യാമ്പും സംഘടിപ്പിക്കും.
നിലവില്‍ സംസ്ഥാനത്തൊട്ടാകെ 82,60,619 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലും (9,14,613), ഏറ്റവും കുറവ് റേഷന്‍ കാര്‍ഡുകളുള്ളത് വയനാട് ജില്ലയിലുമാണ് (1,99,060).