വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും ഇനി മുതല്‍ റേഷന്‍ കാര്‍ഡ്
വാടക വീട്ടില്‍ താമസമാക്കിയവര്‍ക്കും റേഷന്‍ കാര്‍ഡ് അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാര്‍ഡ് പുതുക്കാനുള്ള അപേക്ഷഫോം ഡിസംബര്‍ 19വരെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ വാടക വീട്ടില്‍ താമസമാക്കിയവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കും. ഇതിനായി
വീട്ടുടമയുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതിയെന്നും അനൂപ് ജേക്കബ് പറഞ്ഞു. ഒരേ വീട്ടുനമ്പറില്‍ താമസിക്കുന്ന ഒന്നിലധികം കുടുംബങ്ങള്‍ക്കും കാര്‍ഡ് അനുവദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.