പത്തൊമ്പതുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അമ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മൈലാടുമ്പാറ വെങ്കായപ്പാറ സ്വദേശി സുബ്രഹ്മണ്യന് എന്ന മധ്യവയസ്കനാണ് ശാന്തന്‍പാറ പൊലീസ് പിടിയിലായത്.
തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി രണ്ട് തവണ ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് കടത്തുകയും ചെയ്തു.
എന്നാല്‍ ബന്ധുവീട്ടിലെത്തിയ ഇയാളെ വഴക്കിനെ തുടര്‍ന്ന് അവിടെ നിന്ന് പുറത്താക്കി. ഇതിനിടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ബന്ധുവീട്ടില്‍ നിന്ന് പുറത്തായ പ്രതിയേയും കുട്ടിയേയും കമ്പം ബസ് സ്റ്റാന്‍ഡില്‍ വച്ച് കുട്ടിയുടെ ബന്ധു കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു.