പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും മകളും പിടിയില്‍
തിങ്കള്‍, 27 ജൂലൈ 2015 (14:53 IST)
പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച അച്ഛനും മകനും മകളും പൊലീസ് പിടിയിലായി. പത്തനാപുരത്താണ് സംഭവം. അച്ഛനും സഹോദരും പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഒത്താശ ചെയ്തുന് കൊടുക്കുന്നതിനു പുറമെ ഈ കുട്ടിയെ പ്രതിയുടെ മകള്‍ സ്വവര്‍ഗ രതിക്കായും ഉപയോഗിക്കുകയായിരുന്നു.
നാല് സെന്റ് കോളനിയില്‍ റോയി ഭവനില്‍ റോയി, മകന് റോബിന്, റോയിയുടെ മകളും റോബിന്റെ സഹോദരിയുമായ ബിന്‍സി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ രണ്ട് മാസം മുന്‍പ് വീട്ടിലെത്തിയ സമയത്തായിരുന്നു റോയിയും റോബിനും പീഡിപ്പിച്ചത്.
ഹോസ്റ്റലില്‍ തിരിച്ച് എത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ക്ലാസ് ടീച്ചറോട് വിവരം പറയുകയും ടീച്ചര്‍ ചൈല്‍ഡ് ലൈന്‍ കമ്മറ്റി അധിക്യതരെ അറിയിക്കുകയുമായിരുന്നു. പിന്നീട് കൊട്ടാരക്കര വനിതാ സെല്ലില്‍ പരാതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്ത് പ്രതികളെ കൊണ്ടു വന്ന് തെളുവെടുപ്പ് നടത്തി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.