പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനെട്ടുകാരന് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ പൊൻകുന്നം തോണിപ്പാറ പുളിക്കൽവീട്ടിൽ നിസാർ ആണ് പൊലീസ് പിടിയിലായത്.
ഒരേ സ്കൂളില്‍ പഠിക്കുന്ന നിസാറും പെണ്‍കുട്ടിയും രണ്ടു വർഷത്തോളമായി പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഒരുമസം
ഗർഭിണിയാണെന്ന് അറിഞ്ഞത്.
തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി നിസാറുമായുള്ള അടുപ്പത്തെക്കുറിച്ച് വ്യക്തമാക്കിയത്. പരാതി ലഭിച്ചതോടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.