ആറു വര്‍ഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിന് 19 വര്‍ഷം തടവ്. ദിവസം രണ്ടു തവണ വീതമാണ് ആറ് വര്‍ഷം പീഡനത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് കീത്ത് ഡോവെന്‍ഡ് എന്നയാള്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്.
കീത്തിന്റെ കുട്ടിയെ പരിചരിക്കുന്നതിനാണ് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തിയത്. വീട്ടില്‍ ഭാര്യയും ബന്ധുക്കളും ഇല്ലാത്ത സമയം നോക്കി കീത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയത്.
പീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ആര്‍ത്തവം ആണെന്ന് പറഞ്ഞിട്ടു പോലും രക്ഷയുണ്ടായില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ദിവസവും രണ്ടു തവണ വീതമെങ്കിലും പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്‌റ്റിലായ കീത്തിനെ കോടതി 19 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കുകയുമായിരുന്നു.