പീഡനക്കേസ് പ്രതി പിടിയില്‍
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഞാണ്ടൂര്‍ക്കോണം അംബേദ്കര്‍ കോളനിയില്‍ ഗീതു ഭവനില്‍ പ്രവീണ്‍ കുമാര്‍ എന്ന 23 കാരനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഞാണ്ടൂര്‍ക്കോണം സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരാഴ്ച മുമ്പാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ബൈക്കുയാത്രക്കാരനെ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഞാണ്ടൂര്‍ക്കോണം മഞ്ചുഭവനില്‍ ജോസിനെയാണ് പ്രവീണ്‍ കുമാറും സംഘവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.