തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: തൃശൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

ഞായര്‍, 3 ജൂലൈ 2016 (15:50 IST)
തമിഴ്നാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് എരുമപ്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ സുധീഷ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.    
 
വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള തയ്യൂര്‍ അക്കേഷ്യ പ്ലാന്റിലെ തൊഴിലാളിയായ തമിഴ് യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തിയ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സുധീഷ് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
 
യുവതിക്കു നേരെയുണ്ടായ അക്രമം തടയാനെത്തിയ പെണ്‍കുട്ടിയുടെ അമ്മാവനേയും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആക്രമിച്ചതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ മദ്യലഹരിയിലുമായിരുന്നെന്നും യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക