പീഡനം: ഇളയച്ഛന്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (19:03 IST)
ഭാര്യാ സഹോദരിയുടെ മകളെ പീഡിപ്പിച്ച കേസില്‍ മുണ്ടം‍വേലി അത്തിപ്പൊഴി അനു വില്ലയില്‍ ഓടി പ്രസാദ് എന്ന പ്രസാദിനെ (48) തോപ്പും‍പടി പൊലീസ് അറസ്റ്റ് ചെയ്തു. ഐസ്ക്രീമില്‍ ലഹരി വസ്തു കലര്‍ത്തിയ ശേഷം മയക്കിയായിരുന്നു പതിമൂന്നുകാരിയായ കുട്ടിയെ പല തവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.
 
കുട്ടിയുടെ പിതാവ് തന്നെ കുട്ടിയെ പീഡിപ്പിച്ച പരാതിയെ  തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് കുട്ടി ഇളയച്ഛന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ അവസരം മുതലെടുത്തായിരുന്നു ഇളയച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇളയച്ഛന്‍റെ നിര്‍ബന്ധ പ്രകാരമായിരുന്നു പിതാവ് തന്നെ പീഡിപ്പിച്ചെന്നു പറയിച്ചതെന്നും കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. 
 
കുട്ടിയെ മജിസ്‍ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുത്ത ശേഷമായിരുന്നു പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പൂക്കാട്ടുപടിയിലെ ആശ്രമത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. തോപ്പും‍പടി എസ്.ഐ അനില്‍ ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.