പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരനായ അര്‍ദ്ധ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം വീട്ടില്‍ വച്ച് നൂറിലേറെ തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് മൊഴി നല്‍കി. രക്ഷിതാക്കളുടെ ഒത്താശയോടെ നാല്‍പ്പതോളം പേര്‍ പീഡിപ്പിച്ച കേസിലെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ സഹോദരിയാണിത്.
ഈ കുട്ടികളുടെ ഒമ്പതു വയസുകാരനായ സഹോദരനെയും 19 കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. പ്രതിയായ അര്‍ദ്ധ സഹോദരനെ പൊലീസ് മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
മഞ്ചേരി സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 13 കാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ അടക്കം 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും മൂന്നു പേര്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.