ആലപ്പുഴ നഗരസഭയിൽ മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ജോലി ചെയ്ത് വരവേ പലതവണ ജോസ് ചെല്ലപ്പന്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടർന്ന് മൊബൈല്‍ ഫോണ്‍ വഴി പലതവണ വധഭീഷണിയും മുഴക്കി. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോര്‍ത്ത് പൊലീസ് ജോസ് ചെല്ലപ്പനെതിരെ കേസെടുത്തു.