സദാചാര കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ചെന്നിത്തല
പാലക്കാട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കുലുക്കല്ലൂരില്‍ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചെര്‍പ്പുളശ്ശേരി മുളയങ്കാവ് സ്വദേശി പ്രഭാകരന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 55 വയസ്സ് ആയിരുന്നു. ഒരു സ്ത്രീയോടൊപ്പം കണ്ടതിന്റെ പേരില്‍ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു.