പ്രതിപക്ഷ നേതാവിന്റെ ആരോപണം ബാലിശം: രമേശ് ചെന്നിത്തല

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (18:32 IST)
ബാര്‍ വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങള്‍  ബാലിശമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

സര്‍ക്കാരിന് 100 ശതമാനം മാര്‍ക്കും നേടി തരുന്ന തീരുമാനമാണിത് യുഡിഎഫ് ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത് രമേശ് പറഞ്ഞു.നേരത്തെ ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നയം  രാഷ്‌ട്രീയ തട്ടിപ്പാണെന്നും തമ്മിലടി മറയ്‌ക്കാനുള്ള ശ്രമമാണ് മദ്യനയമെന്നും പ്രതിപക്ഷ നേതാവ്  വിഎസ്‌ പറഞ്ഞിരുന്നു.