റിബലുകള്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിബലുകള്‍ അവരുടെ സ്ഥാനാര്‍ത്ഥിത്തം പിന്‍വലിച്ചില്ലെങ്കില്‍ നാളെ നാലുമണിക്ക് ശേഷം പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളിലേതു പോലെ പൊതുമാപ്പ് ഇത്തവണയുണ്ടാകില്ല. റിബലുകള്‍ ആയി തുടരുന്നവര്‍ നാളെ നാലുമണിക്ക് ശേഷം പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നിയമസഭയിലും ജയിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.