ജനങ്ങളുടെ അഭിപ്രായം അറിയാൻ അതിരപ്പള്ളി സന്ദർശിക്കും, ഗുണവും ദോഷവും നേരിട്ട് മനസ്സിലാക്കും: രമേശ് ചെന്നിത്തല

ശനി, 25 ജൂണ്‍ 2016 (11:29 IST)
അതിരപ്പള്ളിയിൽ ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം അരിയാൻ അതിരപ്പള്ളി സന്ദർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ സന്ദർശനം ഉണ്ടാകുമെന്നും ഗുണവും ദോഷവുമെല്ലാം നേരിൽ കണ്ട് മനസ്സിലാക്കുമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
 
അതിരപ്പിള്ളിയില്‍ ജലവൈദ്യുതച പദ്ധതി സ്ഥാപിക്കുന്നതിനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. അതിനാല്‍ നിരവധി പരിസ്ഥിതി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യക്തികള്‍ എന്നിവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെടുന്നതായി ചെന്നിത്തല പറഞ്ഞു. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയും ആവാസ വ്യവസ്ഥകളും മറ്റ് പ്രത്യേകതകളും പദ്ധതി മൂലം ഉണ്ടാകാന്‍ പോകുന്ന ഗുണവും ദോഷവും നേരിട്ട് മനസിലാക്കാനാണ് സന്ദര്‍ശനമെന്നും ചെന്നിത്തല വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക